എടിയേ
ഓ എന്താടിയേ
നിനക്കോര്‍മ്മയുണ്ടോ?
എന്താടിയേ
നമ്മളീ പാറയ്ക്കപ്പുറമിപ്പുറം
ഒളിച്ചു കളിച്ചിരുന്നത്.
ഹാ പിന്നില്ലേ ഇന്നലത്തെപ്പോലുണ്ട്.
ഇന്നലത്തെ പോലല്ലടീയേ
ഇന്നലെ തന്നെയാടീയേ.
ഹാ ശരിയാണല്ലോടിയേ
(നിശബ്ദത......... ദീര്‍ഘനിശ്വാസം)
നീ എന്താടിയേ പാറയ്ക്കപ്പുറം
ഒളിച്ചിരിക്കുവാണോ?
അല്ലടിയേ എനിക്കങ്ങോട്ട്
വരാന്‍ പറ്റണില്ലാ
ഞാന്‍ അങ്ങോട്ട് വരട്ടേടിയേ?
നീയെങ്ങനെ വരാനാടിയേ?
ശരിയാണല്ലോ എനിക്കും
അങ്ങോട്ട് വരാന്‍ പറ്റില്ലാലോ
ഹും ചെളിക്ക് അല്പം നനവെങ്കിലും
ഉണ്ടാരുന്നേല്‍ തെന്നി തെന്നി എങ്കിലും ഞാന്‍ അങ്ങോട്ട് വന്നാനെ
ഹും എനിക്കാണേല്‍ ഒന്ന് ചാടാനോ അനങ്ങാനോ പോലും പറ്റണില്ലാടീയേ
(നിശബ്ദത......... ദീര്‍ഘനിശ്വാസം)
എടിയേ
ഓ എന്താടിയേ
നമുക്ക് രക്ഷപ്പെടാന്‍ പറ്റുമോടിയേ
പറ്റുമെടിയേ, എത്ര മലവെള്ളപ്പാച്ചിലുകള്‍ നമ്മളൊരുമിച്ച് നേരിട്ടതാ, ഇതും നമ്മള് നേരിടും
ഹാ പക്ഷെ ഇതെന്താടീ ഇങ്ങനെ?
ചുട്ടു പൊള്ളുന്നു ശ്വാസം കിട്ടുന്നില്ലടിയേ, നിനക്കുമുണ്ടോ ഇങ്ങനെ?
ഹാ ഉണ്ടടിയേ
(നിശബ്ദത......... ദീര്‍ഘനിശ്വാസം)
എടിയേ നോക്കിയേടി ആകാശം കറുത്തടിയേ,
എന്റെ മേത്ത് രണ്ടു തുള്ളി
വീണടിയേ, ദാ വീണ്ടും വീഴുന്നടിയേ ദാ വീണ്ടും വീണ്ടും വീഴുന്നടിയേ നമ്മളിതിനേം നേരിട്ടടിയേ എടിയേ
എടിയേ നീ എന്താ മിണ്ടാത്തെ?
എടിയേ നീ എന്താ ഒന്നും മിണ്ടാത്തെ?
എടിയേ എടിയേ
എടിയേ
എടിയേയ്.......
Great article... Here you can Vote for Biggboss
ReplyDeleteBigg boss malayalam Vote
Bigg boss Kanaada Vote
Bigg boss Telugu Vote
Bigg boss Tamil Vote
thank you for your valuable content.I expect more useful posts from you.
ReplyDeletebest software deveolpment company in kerala
best web designing company in kerala
best web designing company in trivandrum
leading it company in trivandrum
top web development company in trivandrum
seo service company in trivandrum
THANKS FOR SHARING