Monday, December 2, 2013

അവിഹിതം..അപരാധം.. ( ഫേയ്സ്ബുക്ക് നുണകള്‍ 1 )


സംസാരവിഷയം..നാലാള്‍കൂടുന്ന കവല, 
ചായക്കട,ബാര്‍ബര്‍ ഷോപ്പ്‌
എല്ലാടത്തും അത് തന്നെ വിഷയം..

കഞ്ഞിയില്‍ ഉപ്പിട്ട് കുടിക്കാന്‍ വകയില്ലാത്ത 
പപ്പനാവന്‍ ചേട്ടന്റെ ഇളയ മോന്റെ പോസ്റ്റുകള്‍ക്ക് 
കിട്ടുന്ന ലൈക്കിന്റെ എണ്ണവും..
നാട്ടുകാര്‍ എന്നും ബഹുമാനിച്ചിരുന്ന സുമതി ടീച്ചറിന്റെ 

മരുമോളുടെ ഫോട്ടോയ്ക്ക് കിട്ടുന്ന അശ്ലീല
ഫോട്ടോ കമന്റുകളും ഒക്കെ തന്നെ...

പോസ്റ്റിനും ഫോട്ടോയ്ക്കും ലൈക്കും കമന്റും കിട്ടാത്തവര്‍
തലയില്‍ തുണിയിട്ട് നടക്കുന്നു...

പാസ്‌വേഡ് മറന്നു പോയ മരംവെട്ടുകാരന്‍ അനീഷ്‌ കുമാര്‍
ആത്മഹത്യക്ക് ശ്രെമിച്ചു... കയര്‍ കുരുക്കിട്ട ഫാന്‍ ക്ലാമ്പ്
ഇളകി തലയിലൂടെ വീണു ബോധം നഷ്ടപ്പെടുകയും
ബോധം തിരിച്ചു വന്നപ്പോള്‍ പാസ്‌വേഡ് ഓര്‍മ്മ വരുകയും
ചെയ്തു...അപ്പൊ തന്നെ ലോഗിന്‍ ചെയ്തു തൃപ്തി അടയുകയും..
ഫാന്‍ ഫിറ്റ്‌ ചെയ്ത ഇലക്ട്രീഷ്യന്‍ സുരേഷിനു ഒരു നന്ദി പോസ്റ്റ്‌
ചെയ്യുകയും ചെയ്തു..

ഫേയ്സ്ബുക്ക് വഴി ഒളിച്ചോടിയ ലിസി വീണ്ടും പെറ്റു..
ഇത്തവണ ഇരട്ടകള്‍..ഒന്നിന് ചാറ്റ് എന്നും മറ്റേതിന്
പോക്ക് എന്നും പേരിട്ടു.

നിരന്തരം ഐ ലൗവ്‌ യൂ മെസ്സേജ് അയച്ചിരുന്ന ആഫ്രിക്കന്‍
സുന്ദരിയെ കാണാന്‍ സൊമാലിയയിലേക്ക് പോയ, കവലയില്‍
മൊബൈല്‍ ഷോപ്പ്‌ നടത്തിയിരുന്നു വിനോദ് ' കൊള്ളക്കാരുടെ
തടങ്കലില്‍ ' എന്ന വാര്‍ത്ത കേട്ട് അവന്റെ ഭാര്യ പ്രൊഫൈല്‍ പിക്
ബ്ലാക്ക്‌ ആക്കി.." സേവ് വിനോദ്‌ " എന്നൊരു പേജും തുടങ്ങി.

വാളില്‍ നിരന്തരം ഫോട്ടോ ടാഗ് ചെയ്തിരുന്ന കൂട്ടുകാരനെ
എറിഞ്ഞു കൊന്ന കേസില്‍ ഗുണ്ട ചാട്ടുളി രാജേഷിനെ
തൂക്കി കൊല്ലാന്‍ വിധിച്ചു.. ജഡ്ജി അവസാന ആഗ്രഹം
ചോദിച്ചപ്പോള്‍ തന്റെ ശിക്ഷവിധിച്ച ജഡ്ജിക്കൊപ്പം നിന്ന്
ഫോട്ടോ എടുത്ത് അത് അവസാനത്തെ പ്രൊഫൈല്‍
പിക് ആക്കണമെന്നും തന്റെ ബ്രസീലിയന്‍ ലേഡി ഫ്രെണ്ടിനു
ടാഗ് ചെയ്യണമെന്നും പറഞ്ഞപ്പോള്‍ ജഡ്ജി ഉള്‍പ്പെടെ
കോടതി മുറിയില്‍ ഉണ്ടായിരുന്നവര്‍ എല്ലാരും കരഞ്ഞു......

മലബാര്‍ സ്ലാങ്ങില്‍ കഥയെഴുതുന്ന ക.കീ.മുഹമ്മദിന്റെ
കഥ മോഷ്ട്ടിച്ചു തിരോന്തരം ഭാഷയിലേക്ക് മാറ്റി പോസ്റ്റ്‌
ചെയ്ത ബ.ബി. ബഷീറിനെതിരെ പീഡനകുറ്റത്തിനു കേസ്‌
കൊടുത്തു.. " ഇവിടെ ആരാണ് പീഡിപ്പിക്കപ്പെട്ടത് " എന്ന
പോലീസിന്റെ ചോദ്യത്തിനു " എന്റെ പൊന്നോമന കഥ "
എന്ന് പൊട്ടികരഞ്ഞു കൊണ്ട് ക.കീ.മുഹമ്മദ് പറഞ്ഞു.
എന്നാല്‍ കേസ്‌ കെട്ടിച്ചമച്ചതാണെന്നും തികച്ചും
തിരോന്തരം ഭാഷയോടുള്ള മലബാറുകാരന്റെ അവഗണനയുടെയും
അവജ്ഞയുടെയും ഭാഗമായാണ് എന്നും ബ.ബി. ബഷീറിന്റെ വക്കീല്‍ വാദിച്ചു. ഒടുവില്‍ ബ.ബി. ബഷീറിന്റെ അപ്പിയിട്ട സുലൈമാനി കുടിച്ചു കൈ കൊടുത്തു ഇരുവരും ഒത്തുതീര്‍പ്പിലെത്തി................................................................................തുടരും

"ചേട്ടാ ദോ ദത് ദെന്താ?"
"ദേത്?"
"ദൂണ്ടെ ദത്"
"ഓ.. ദതോ..ദതാണ് റേഡിയോ"

7 comments:

  1. ഈ അവിഹിതം മുമ്പ് വായിച്ച് കമന്റ് ഇട്ടതാണല്ലോ

    ReplyDelete
  2. "ആഫ്രിക്കന്‍
    സുന്ദരിയെ കാണാന്‍ സൊമാലിയയിലേക്ക് പോയ, കവലയില്‍
    മൊബൈല്‍ ഷോപ്പ്‌ നടത്തിയിരുന്നു വിനോദ് ' കൊള്ളക്കാരുടെ
    തടങ്കലില്‍ ' എന്ന വാര്‍ത്ത കേട്ട് അവന്റെ ഭാര്യ പ്രൊഫൈല്‍ പിക്
    ബ്ലാക്ക്‌ ആക്കി.." സേവ് വിനോദ്‌ " എന്നൊരു പേജും തുടങ്ങി"

    ഇഷ്ടപ്പെട്ടു. ചിരിച്ച് ഒരു പരുവമായി

    ReplyDelete
  3. Ajith sir :) ബ്ലോഗ്ഗില്‍ ആയിരിക്കില്ല ഫെയ്സ്ബുക്കില്‍ ആയിരിക്കും :)

    റോസാപൂക്കള്‍ :) നന്ദി :)

    ReplyDelete
  4. ആക്ഷേപഹാസ്യം കൊള്ളാട്ടോ...

    ReplyDelete
  5. ഒട്ടും താമസിയാതെ ഇങ്ങനെയൊക്കെ ആകുമായിരിക്കും... അല്ലേ... :) ഫെയ്‌സ്ബുക്ക് വട്ടന്മാരുടെ മുഖത്തിനിട്ടു തന്നെ പൊട്ടിച്ചു... :)
    നന്നായിട്ടുണ്ട്.

    ReplyDelete
  6. Prins//കൊച്ചനിയൻ :) ഹഹ... മലയാളി അങ്ങനെയല്ലേ എന്തിനെയും അകമഴിഞ്ഞങ്ങു പ്രോത്സാഹിപ്പിക്കും... :)

    ReplyDelete

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....